Global block

bissplus@gmail.com

Global Menu

ആപ്പിള്‍ ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകൾ തുറക്കാന്‍ അനുമതി തേടി

ന്യു ഡൽഹി: ഇന്ത്യന്‍ വിപണിയില്‍ സ്വന്തം സ്റ്റോറുകൾ  തുടങ്ങുന്നതിന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പിന്‍റെ അനുമതി തേടിയിരിക്കുകയാണ് ആപ്പിള്‍. ഡിഐപിപി സെക്രട്ടറി അമിതാഭ് കാന്ത്  ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ പരിശോധിച്ചു വരുകയാണെന്ന് അറിയിച്ചു.

ഇന്ത്യയില്‍ എവിടെയെല്ലാം ആണ് ആപ്പിളിന്‍റെ സ്റ്റോറുകള്‍ തുറക്കുന്നത് എന്ന് വ്യക്തമല്ല.2015ല്‍ വര്‍ഷാവസാനത്തില്‍ ആപ്പിളിന്‍റെ രണ്ട് സ്റ്റോറുകള്‍ എമിറേറ്റ്സില്‍  പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നിലവില്‍ ആപ്പിള്‍ മറ്റു ഫ്രാഞ്ചൈസികളുടെ ഷോറൂം വഴിയാണ് ഇന്ത്യയില്‍ അവരുടെ ഉല്‍പ്പനങ്ങളുടെ വില്‍പ്പന നടത്തുന്നത്. 

രാജ്യത്ത് കമ്പനിയുടെ സാന്നിധ്യം അതിവേഗം ശക്തിപ്പെടുത്തുന്നതിന് 2015 ല്‍ ഓഥറൈസ്ഡ് മോബിലിറ്റി റീസേല്ലഴ്സ് പ്രോഗ്രാം മൂഖേന ആപ്പിള്‍ രംഗത്തെത്തിയിരുന്നു.

2015 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സിവില്‍ എവിയേഷന്‍, ബാങ്കിംഗ്,ഡിഫന്‍സ്,റീറ്റെയില്‍ തുടങ്ങിയ 15 മേഖലകളില്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.ഇതിന് ശേഷമാണ് ആപ്പിള്‍ ഇന്ത്യയില്‍ സ്വന്തമായി സ്റ്റോര്‍ എന്ന ആശയത്തിന് തിരികൊളുത്തിയത്. 

Post your comments