Global block

bissplus@gmail.com

Global Menu

മഹീന്ദ്രയുടെ കെ.യു.വി. 100 കേരളത്തിൽ

കൊച്ചി: മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ കെ.യു.വി.100 കേരള വിപണിയിലെത്തി. കമ്പനിയുടെ ഈ  കോംപാക്‌റ്റ്‌ എസ്‌.യു.വിയുടെ പെട്രോള്‍ വേരിയന്റിന്‌ 4.60 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റിന്‌ 5.41 ലക്ഷം രൂപ മുതലുമാണ്‌ കൊച്ചിയ ഷോറൂം വില.

ക്വാന്‍റോ, റ്റിയൂവി 300 വാഹനങ്ങള്‍ക്ക് ശേഷം നാലു മീറ്ററില്‍ താഴെ നീളമുളള മഹീന്ദ്രയുടെ മൂന്നാമതെ വാഹനമാണ് കെ.യു.വി100. ഇതിലുടെ ഇന്ത്യയില്‍ കമ്പനിയ്ക്ക് ഒരു പുതിയ മൂഖമാണ് ലഭിക്കുന്നത്. 

ആദ്യമായി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെയും യുവാക്കളയുമാണ് ഈ മിനി എസ്യൂവി  ലക്ഷ്യം വെക്കുന്നത്. കൂള്‍ യൂട്ടിലിറ്റി വെഹിക്കിളില്‍ നിന്നാണ് കെയുവി100 എന്ന പേര് മഹീന്ദ്ര നല്‍കിയത്.  

മഹീന്ദ്രയുടെ തന്നെ എക്സ്യൂവി500 ,സ്കോര്‍പ്പിയോ തുടങ്ങിയ വാഹനങ്ങളുടെ ഡിസൈന്‍ ചിലത് കെയൂവീ100 ല്‍ നല്‍കിയിട്ടുണ്ട്. നാലു മോഡലുകളിലാണ് മഹിന്ദ്ര കെയൂവി100 വിപണിയില്‍ എത്തുന്നത്.

ആറുപേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന  ചെറു എസ്‌.യു.വിയാണ് കെ.യു.വി. 100. 

Post your comments