Global block

bissplus@gmail.com

Global Menu

സ്ത്രീ യാത്രികര്‍ക്ക് വൗ ക്ലബ്ബ്

തിരുവനന്തപുരം: ഇനി സുരക്ഷിതരായി സ്ത്രീകള്‍ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ടുറിസം വകുപ്പിന്‍റെ ഒരു സ്പെഷ്യല്‍ പാക്കേജ് സ്ത്രീ യാത്രികര്‍ക്കായി വരുന്നു. വൗ ക്ലബ്ബെന്ന (വിമന്‍ ഓണ്‍ വാണ്ടര്‍ലസ്റ്റ് കബ്ല്) പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. ടുറിസം വകുപ്പിന്‍റെ കീഴിലുളള ടൂര്‍ഫെഡാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

വിവിധ രാജ്യങ്ങളിലെ ടൂറിസം വകുപ്പും വിമാനക്കമ്പനികളും കൈകോര്‍ത്ത് വളരെ ചുരുങ്ങിയ ചെലവിലുളള സുരക്ഷിതമായ യാത്രയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ സ്വദേശത്തും വിദേശത്തും യാത്ര ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്നു തന്നെ കരുതാം. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും. സ്ത്രീകള്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ ഈ ക്ലബില്‍ അംഗമാകാം.

ഇതിനോടൊപ്പം തന്നെ പ്രായമായവര്‍ക്ക് വേണ്ടിയുളള തീര്‍ഥാടന പാക്കേജുകളും നടപ്പാക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ ഉളള ടാക്സി സര്‍വ്വീസുകളുടെ സഹകരണത്തോടെ ടാക്സി, ലക്ഷ്വറി ബസുകള്‍ ഉപയോഗിച്ച് ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകള്‍ എന്നിവയും ആരംഭിക്കുമെന്ന് ടൂര്‍ഫെഡ് ചെയര്‍മാന്‍ പഴകുളം മധു മാനേജിങ് ഡയറക്ടര്‍ ഐ.സി മഹേഷ് എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ വിമാനത്തില്‍ കയറി കൊച്ചിയില്‍ ഇറങ്ങി പിന്നെ കപ്പലില്‍ യാത്ര ചെയ്യത് മട്ടാഞ്ചേരി വഴി വൈകുന്നേരം ജനശതാബ്ദിയില്‍ തിരിച്ചെത്തുന്നതിന് ചെലവ് വെറും 3750 രൂപമാത്രമാണ്. 

Post your comments