Global block

bissplus@gmail.com

Global Menu

സ്കിൽ സ്കോളര്‍ഷിപ്പ് പരീക്ഷ ടെക്പ്രോ 2016

തിരുവനന്തപുരം: ഐ.ടി ട്രെയിനിങ് കമ്പനിയായ നെറ്റ് വര്‍ക്ക്സ് സിസ്റ്റംസ് തങ്ങളുടെ വാര്‍ഷിക സ്കില്‍ ഡവലപ്മെന്‍റ് സ്കോളര്‍ഷിപ്പ് പരീക്ഷയായ ടെക്പ്രോ 2016 ന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. വിവര സാങ്കേതിക രംഗത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ടെക്പ്രോ 2016 സംഘടിപ്പിക്കുന്നത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്, നെറ്റ് വര്‍ക്ക് എഞ്ചിനീയറിങ്, സിസ്റ്റംസ് എഞ്ചിനീയറിങ്, എത്തിക്കല്‍ ഹാക്കിങ്, ഐടി സെക്യൂരിറ്റി, വെബ് ഡവലപ്മെന്‍റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റ് എന്നിവയില്‍ താത്പര്യമുള്ള എഞ്ചിനീയറിങ്, ഡിപ്ലോമ,ഡിഗ്രി, ഐടിഐ, ഐടിസി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ നെറ്റ് വര്‍ക്ക്സ് ക്യാംപസുകളിലാണ് സ്കോളര്‍ഷിപ്പ് പരീക്ഷ നടക്കുന്നത്.

ഈ മാസം 16, 17 ഫെബ്രുവരി 6, 7 തീയതികളില്‍ ഓണ്‍ലൈന്‍ വഴിയുള്ള അഭിരുചി ടെസ്റ്റാണ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുകയെന്ന് നെറ്റ് വര്‍ക്ക്സ് സിസ്റ്റംസ് എക്സിക്യൂട്ടീവന് ഡയറക്ടര്‍ അളഗര്‍ രാജന്‍ പറഞ്ഞു. 9249000400 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

Post your comments