Global block

bissplus@gmail.com

Global Menu

ഹോണ്ട കാറുകളുടെ വില 10,000 രുപ കൂട്ടി

ന്യൂ ഡൽഹി: ഹോണ്ടയുടെ എല്ലാ മോഡല്‍ കാറുകള്‍ക്കും കമ്പനി വില വര്‍ദ്ധിപ്പിച്ചു. പതിനായിരം രുപ വരെയാണ് ഓരോ മോഡലുകള്‍ക്കും കുട്ടിയിരിക്കുന്നത്. ടോയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സ്കോഡ തുടങ്ങിയ കമ്പനികള്‍ ഈ മാസം ആദ്യം വില ഉയര്‍ത്തിയിരുന്നു. ഹോണ്ടയുടെ പ്രീമിയം എസ്യുവി സിആര്‍-വി മോഡലിന് 10,000 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 25.23 ലക്ഷമാണ് ഇപ്പോഴത്തെ വില.

ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ ബ്രയോ പോലുളള ചെറുകാറുകള്‍ക്ക് 2000 രുപയോളം വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 4.27 ലക്ഷം മുതല്‍ 6.85 ലക്ഷം വരെയാണ് ഇവയുടെ എക്സ് ഷോറൂം വില. സെഡാന്‍ അമേയ്സിന് 3500 രുപ വര്‍ദ്ധിച്ച് 5.26 ലക്ഷത്തിനും 8.56 ലക്ഷത്തിനും ഇടയിലാണ് ഇപ്പോഴത്തെ വില. ഹാച്ചബാക്ക് ജാസിന് 4800 രുപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവിലെ വില 5.45 ലക്ഷത്തിനും 8.73 ലക്ഷത്തിനും ഇടയില്‍ ആണ്.

മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ മോബിലോ, സെഡാന്‍ സിറ്റി എന്നിവയ്ക്ക് 3,000 രൂപവരെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 6.82 ലക്ഷത്തിനും 11.95 ലക്ഷത്തിനും ഇടയ്ക്കാണ് ഈ രണ്ട് മോഡലുകളുടേയും വില. ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വണ്ടികള്‍ക്ക് 20000 രുപ അധികം വര്‍ധിപ്പിച്ചു. മാരുതി സുസൂക്കിയും ജനറല്‍ മോട്ടോഴ്സും അവരുടെ വിവിധ മോഡലുകള്‍ക്ക് 20000 രുപ അധികം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹ്യുണ്ടായി മോട്ടോഴ്സ് വിവിധ മോഡലുകളുടെ വില 30,000 രൂപവരെയും റെനോ, നിസാന്‍, ബി.എംഡബ്ല്യു തുടങ്ങിയവ മൂന്ന് ശതമാനവും വിലവര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി.

മേഴ്സിഡസ് ബെന്‍സും രണ്ട് ശതമാനമാവും വിലയില്‍ വരുത്തുന്ന വര്‍ദ്ധന. എല്ലാ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയോടെ വില ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ കാര്‍ കമ്പനികള്‍ പ്രഖ്യാപിക്കാറുണ്ട്.

Post your comments