Global block

bissplus@gmail.com

Global Menu

ഒനിഡ ഐ 4 ജി 1 സ്മാര്‍ട്ട് ഫോണ്‍ എത്തി

കൊച്ചി:  ഒനിഡയുടെ 4 ജി സ്മാര്‍ട്ട് ഫോണായ ഐ4ജി 1 ആസ്ക്മി ബസാറിലൂടെ പുറത്തിറക്കി. 6777 രൂപ വിലയുള്ള ഈ ലൈറ്റ് വെയ്റ്റ് 4 ജി സ്മാര്‍ട്ട് ഫോണ്‍ ആസ്ക്മി ബസാര്‍ ഡോട്ട് കോമില്‍ മാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഡ്യുവൽ കോർ  സ്നാപ്ഡ്രാഗന്‍ 1.2 ജിഎച്ച്സെഡ് ക്വാര്‍ഡ് കോര്‍ പ്രൊസസ്സറുമായാണ് ഈ പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.   മികച്ച പ്രകടനവും മള്‍ട്ടി ടാസ്ക്കിങും സാധ്യമായ ഈ 5 ഇഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്പ്ലേ ഫോണ്‍ 4ജി ബ്രൗസിങിനെ പുതിയൊരു തലത്തിലേക്കു കൊണ്ടു പോകുമെന്നാണു പ്രതീക്ഷിക്കുന്നത്. 5 എം.പി. സെല്‍ഫി ക്യാമറയും 8 എം.പി. ഓട്ടോഫോക്കസ് ക്യാമറയും മറ്റു സവിശഷേതകളാണ്.  

125 ഗ്രാം മാത്രം ഭാരമുള്ള പോക്കറ്റില്‍ സുഖകരമായി കൊണ്ടു നടക്കാവുന്നതാണ് ഈ ഫോണ്‍. കഴിഞ്ഞ 33 വര്‍ഷമായി പ്രീമിയം ഹൗസ് ഹോള്‍ഡ് ബ്രാന്‍ഡ് എന്ന നിലയില്‍ പ്രശസ്തമായ ഒനിഡ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇണങ്ങും വിധമാണ് ഇതു പുറത്തിറക്കിയിരിക്കുന്നതെന്ന് എം.ഐ.ആര്‍.സി. ഇലക്ട്രോണിക്സ് ( ഒനിഡ) മൊബൈല്‍ വിഭാഗം മേധാവി സമ്പത്ത് കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്സ് ബ്രാന്‍ഡാണ് ആസ്ക്മി ബസാര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post your comments