Global block

bissplus@gmail.com

Global Menu

ബജാജ് അലയന്‍സ് ലൈഫ് ബീമ ധന്‍ സുരക്ഷ യോജന അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്  ഗ്രാമീണ മേഖലയിലെ ചെറിയ വരുമാനക്കാരെ ലക്ഷ്യമാക്കി  ബജാജ് അലയന്‍സ് ബീമ ധന്‍ സുരക്ഷ യോജന മൈക്രോ ടേം ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കി.

പത്തു വര്‍ഷം വരെ കാലാവധി ലഭിക്കുന്ന ഈ പദ്ധതി 35 വയസില്‍ താഴെയുള്ളവര്‍ക്കു വാര്‍ഷിക പ്രമീയത്തിന്‍റെ 35 ഇരട്ടിവരെ കവറേജ് നല്കുന്നു.  കുറഞ്ഞ പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 1500 രൂപയും മാസാടിസ്ഥാനത്തില്‍ 200 രൂപയുമാണ്. പതിനെട്ടു വയസു മുതല്‍ 60 വയസ് വരെയുള്ളവര്‍ക്കു ബീമാ ധന്‍ സുരക്ഷാ യോജനയില്‍ ചേരാം. അഞ്ച്, ഏഴ്, 10 വര്‍ഷം എന്നിങ്ങനെ മൂന്നു കാലാവധികളില്‍ പോളിസി ലഭ്യമാണ്.

 ഒറ്റത്തവണ പ്രീമിയം ഓപ്ഷനും ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ കുറഞ്ഞ പ്രീമിയം 5,000 രൂപയും കൂടിയ പ്രീമിയം 25,000 രൂപയുമാണ്. പത്തുവര്‍ഷം കാലാവധിയുള്ള ഒറ്റത്തവണ പ്രീമിയം പോളിസിയില്‍ ഏഴിരട്ടി കവറേജാണ് ലഭിക്കുക.   മുപ്പത്തഞ്ചു വയസിനുള്ളില്‍ ചേരുന്നവര്‍ക്കാണ് ഒറ്റത്തവണ പോളിസി ലഭിക്കുക.

ഡെത്ത് ബെനിഫിറ്റ് ആയി സം അഷ്വേഡ് തുകയേക്കാള്‍ കൂടുതല്‍ ഈ പോളിസി ഉറപ്പു നല്കുന്നു. അടച്ച മൊത്തം പ്രീമിയത്തിന്‍റെ 105 ഇരട്ടിയോ സം അഷ്വേഡ് തുകയോ മച്യൂരിറ്റിയില്‍ ഉറപ്പു നല്കിയിട്ടുള്ള സം അഷ്വേഡ് തുകയോ ഏതാണോ കൂടുതല്‍ അതു ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്കു മച്യൂരിറ്റി തുകയായി മൊത്തം അടച്ച പ്രീമിയം തിരികെ ലഭിക്കും.

 സിംഗിള്‍ പ്രീമിയം പോളിസി ഉടമകള്‍ക്കു മറ്റു പോളിസികള്‍ക്കുള്ള ഡെത്ത് ബെനിഫിറ്റിനു പുറമേ അടച്ച പ്രീമിയത്തിന്‍റെ 110 ശതമാനമോ 125 ശതമാനമോ ചേരുന്ന പ്രായത്തിനനുസരിച്ചു ലഭിക്കുംമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗര്‍വാള്‍ പറഞ്ഞു.

Post your comments