Global block

bissplus@gmail.com

Global Menu

ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ അര്‍ജിത് പട്ടേലിന്‍റെ കാലാവധി നീട്ടും

മുംബൈ; റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ അര്‍ജിത് പട്ടേലിന്റെ കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍റെ കാലാവധി നീട്ടി നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പട്ടേലിന്റെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച നയങ്ങളുടെ രൂപീകരണമാണ് ഇവരുവരുടെം കാലാവധി നീട്ടി നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

അര്‍ജിത് പട്ടേലിന്റെ മൂന്ന് വര്‍ഷക്കാലാവധി അടുത്ത ആഴ്ച അവസാനിക്കാനിരിക്കെയാണ് സര്‍ക്കാറിന്‍റെ തീരുമാനം വന്നിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടുന്ന ടീമില്‍ കേന്ദ്രത്തിനുള്ള വിശ്വാസത്തിന്‍റെ സൂചനകൂടിയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. ഇതി സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. ഗവര്‍ണര്‍ പദവിയില്‍ രാജന്‍റെ കലാവധി ഈ വര്‍ഷം സെപ്തംബറിലാണ് അവസാനിക്കുന്നത്.

റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യയുടെ നാല് ഡപ്യുട്ടി ഗവര്‍ണറര്‍മാരില്‍  ഒരാളായ  ഡോ. പട്ടേല്‍ 2013 മുതല്‍ മോണിറ്ററി പോളിസി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഡോ.രാജനും ഡോ.പട്ടേലും വിദേശ പഠനം കഴിഞ്ഞവര്‍ ആണ്. ഡോ.പട്ടേല്‍ യേല്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എക്ണോമിക്ക്സില്‍ ഡോക്ട്ടറേറ്റ് നേടി. രണ്ടുപേരും ഓള്‍ബിറ്റ് ഇന്‍റെര്‍ നാഷണല്‍ മോണിറ്ററി  ഫണ്ടില്‍ വിവിധ സമയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ.പട്ടോലിനെയും രഘുറാം രാജനേയും വീണ്ടും നിയമിക്കുക വഴി വിപണിയില്‍ ഒരു പുതിയ ഉണര്‍വ്വാണ് പ്രതീക്ഷിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് നയങ്ങളില്‍ തുടര്‍ച്ചയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഡോ. പട്ടേലിന് കാലാവധി നീട്ടുന്നതിലൂടെ ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധിയും നീട്ടി നല്‍കുമെന്ന സൂചനയാണ് ലഭിക്കുന്നത്.  

Post your comments