Global block

bissplus@gmail.com

Global Menu

ജി.കെ.എസ്.എഫ് ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം.  ജനുവരി 15 ന് അവസാനിക്കാന്‍ ഇരുന്ന ജി കെ എസ് എഫ് ജനുവരി 31 വരെ നീട്ടിയതായി മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. വ്യപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി ബേബി വി ചുങ്കത്തിന്‍റെയും വ്യാപരിസമിതി പ്രസിഡന്‍റെ് ബിന്നി ഇമ്മട്ടിയുടെയും അഭ്യര്‍ത്തന പ്രകാരമാണ് ജികെഎസ്എഫിന്‍റെ  തീയതി നീട്ടാന്‍ തിരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ഈ സീസണ്‍ ജനപങ്കാളിത്ത കൊണ്ട് വന്‍വിജയമായതുകൊണ്ടും വ്യാപാരം  കൂടുതല്‍  മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കാലവധി നിട്ടി വയ്ക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടത്. ഈ സീസണില്‍ ഇതുവരെ 80 ലക്ഷത്തിലധികം കൂപ്പണുകളാണ് വിതരണം ചെയ്തത് .

ക്യാഷ് വൗച്ചറുകള്‍ ഉള്‍പ്പടെ മൂന്നരക്കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി കഴിഞ്ഞു. ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ജനുവരി ഒന്നുമുതല്‍ സ്വര്‍ണസമ്മാനങ്ങളുടെ വിതരണം ആരംഭിക്കും. 

"അവര്‍ക്കായ് നമുക്കു വാങ്ങാം" എന്ന നിര്‍ദ്ധനരായവര്‍ക്കുളള പദ്ധതിയില്‍ ഇതിനോടകം 50 ലക്ഷം രൂപയുടെ  വിവിധ സഹായവാഗദ്നങ്ങള്‍ ലഭിച്ചു. മേളയുടെ ദൈര്‍ഘ്യം വര്‍ധിച്ചതോടെ പദ്ധതിയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു,

Post your comments