Global block

bissplus@gmail.com

Global Menu

നെറ്റ് വർക്ക് കവറേജ് അറിയാന്‍ വെബ്സൈറ്റുമായി എയര്‍ടെല്‍

ന്യു ഡൽഹി: ഇടക്കിടെ ഉള്ള ഫോണ്‍കാള്‍ കട്ടാകുന്നതിനെ ഓര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട. കാള്‍ ഡ്രോപ്പെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ ലീപ് എന്ന ഒരു പുതിയ മൈക്രോ വെബ്സൈറ്റുമായി ഭാരതി എയര്‍ടെല്‍ എത്തുന്നു.

ഈ വെബ്സൈറ്റിലുടെ എയര്‍ടെല്‍ ഉപഭോക്താവിന് തങ്ങളുടെ നെറ്റ് വര്‍ക്കിന്‍റെ പുരോഗതി അറിയാന്‍ സാധിക്കുമന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയും ആയ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ലീപ് എന്ന മൈക്രോ വെബ്സൈറ്റ് എയര്‍ടെലിന്‍റെ പ്രധാന വെബ്സൈറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന് തന്‍റെ മേഖലയിലെ നെറ്റ് വര്‍ക്ക് കവറേജ്, ബേസിക്ക് ഡേറ്റ സര്‍വ്വിസ് (2ജി), ഹൈ സ്പീഡ് ഡേറ്റ സര്‍വ്വിസ് (3ജി/4ജി) എന്നിവയെ കുറിച്ച് അറിയാന്‍ സാധിക്കും.

ലീപിന്‍റെ കീഴില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ എഴുപതിനായിരം മൊബൈല്‍ സൈറ്റുകള്‍ വിന്യസിപ്പിക്കുന്നതു വഴി അറുപത് ശതമാനത്തില്‍ എറെ ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

അടുത്ത മുന്നു മാസത്തിനുളളില്‍ എയര്‍ടെല്‍ ഉപഭേക്താകള്‍ക്ക് എല്ലായിടത്തും നെറ്റ് വര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി ഇരുപത്തി മൂവായിരം ഹൈസ്പീഡ് ഡേറ്റ സൈറ്റുകളും കമ്പനി സ്ഥാപിക്കും.

കഴിഞ്ഞ നവംബറില്‍ നെറ്റ് വര്‍ക്കിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിന് മൂന്നു വര്‍ഷത്തിനുളളില്‍  ആറുപതിനായിരം രുപ മുതല്‍ മുടക്കില്‍ പ്രോജക്ട് ലീപ് എന്ന പുതിയ പദ്ധതിയ്ക്ക് രുപം നല്‍കിയതെന്ന് എയര്‍ടെല്‍  അറിയിച്ചു.

കാള്‍ ഡ്രോപ്പ്  സംബന്ധമായ പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറും ട്രായിയും നേരത്തെ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിതിന് പിന്നാലെയാണ് പ്രോജക്ട് ലീപ് എന്ന പദ്ധതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്.

Post your comments