Global block

bissplus@gmail.com

Global Menu

യൂബര്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വേതന പരിഷ്കരണവും ആനുകുല്യങ്ങളും കമ്പനികള്‍ എടുത്തുമാറ്റുന്നതിനെതിരെയാണ് പണിമുടക്കെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍  ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ അറിയിച്ചു. 

യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ കാബ് സര്‍വീസുകള്‍ ആദ്യകാലങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന ആനുകൂല്യങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ആനുകുല്യങ്ങള്‍  വളരെയധികം വെട്ടികുറക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. 

വേതനം വെട്ടികുറക്കുന്ന നയം ഉപേക്ഷിക്കുക, തൊഴില്‍ ഉറപ്പ് നല്‍ക്കുക ,സ്ഥിര വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.

അതേസമയം ഓല കമ്പനി തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെ ഓല ഡ്രൈവര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറി.

Post your comments