Global block

bissplus@gmail.com

Global Menu

സേവനം മെച്ചപ്പെടുത്താന്‍ പുതിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: അനുദിനം പോരാട്ടം ശക്തമായി- ക്കൊണ്ടിരിക്കുന്ന ടെലികോം മേഖലയില്‍ ഉപഭോക്താക്കളെ വലവീശാന്‍ പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ വരിക്കാര്‍ക്ക് 80 ശതമാനം ഇളവുകളുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്.

ആദ്യ രണ്ട് മാസം മാത്രമാണ് ഇളവുകള്‍ ലഭ്യമാവുക. ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ വരിക്കാര്‍ക്ക് സെക്കന്‍ഡ്, മിനിട്ട് ബില്ലിങ് പ്ലാനുകളാണ് ഉള്ളത്. സെക്കന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ 36 രൂപയ്ക്ക് കൂപ്പണ്‍ റീച്ചാര്‍ജ്ജ് ചെയ്യണം. ഇവര്‍ക്ക് ലോക്കല്‍ കോളിന് മൂന്ന് മിനിട്ടിന് ഒരു പൈസയും മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളിന് മൂന്ന് സെക്കന്‍ഡിന് രണ്ട് പൈസ എന്ന നിലയിലുമാണ് ചാര്‍ജ്ജ് ഈടാക്കുക.

മിനിട്ട് പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ 37 രൂപയുടെ കൂപ്പണ്‍ റീച്ചാര്‍ജ്ജാണ് ചെയ്യേണ്ടത്. ഈ പ്ലാനില്‍ ലോക്കല്‍ കോളിന് മിനിട്ടിന് പത്ത് പൈസയും മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള എസ്ടിഡി കോളുകള്‍ക്ക് മിനിട്ടിന് 30 പൈസ എന്ന നിരക്കിലുമാണ് ഈടാക്കുക.

പ്രവര്‍ത്തന രീതികളില്‍ വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി പുതിയ പദ്ധതികള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

Post your comments