Global block

bissplus@gmail.com

Global Menu

എണ്ണവില 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

വിയന്ന: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ വന്‍ ഇടിവ്. ഇപ്പോള്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 30.06 ഡോളറാണ്. നേരിയ മാറ്റത്തോടെ 36.65 എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.

കഴിഞ്ഞ പതിന്നൊന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി നേരട്ട കാലത്ത് പോലും എണ്ണ വിലയില്‍ ഇത്ര ഇടിവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014 ജൂണില്‍ ഒരു ബാരല്‍ എണ്ണയുടെ വിപണി വില 115 ഡോളറായിരുന്നു.

യുഎസ് ക്രൂഡ് ഓയിലിന്‍റെ വിലയിലും തിങ്കളാഴ്ച ഇടുവുണ്ടായി. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 34.17 ഡോളറിലാണ് യുഎസ് ക്രൂഡ് ഓയില്‍ വില്‍പ്പന നടത്തുന്നത്.

2008 ല്‍ ഒരു ബാരലിന് 36.20 ഡോളറായിരുന്നു. വിലകുറയുന്നുണ്ടെങ്കിലും എണ്ണയുത്പാദനം കുറയ്ക്കേണ്ടതില്ലെന്നാണ് എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് എടുത്തിരിക്കുന്ന തീരുമാനം. പ്രതിദിനം 30 ബില്യണ്‍ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള 2010 ലെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് ഒപെക് തീരുമാനിച്ചിരിക്കുന്നത്.

എണ്ണവിലയിടിവ് ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും ആത്യന്തികമായി ലോക സാമ്പത്തിക രംഗത്ത് ഇത് ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത വര്‍ഷം ഉപരോധം നീങ്ങുന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണയും അന്താരാഷ്ട്ര വിപണിയില്‍ എത്തും. ഇത് വീണ്ടും വിലയിടിവിലേക്ക് നയിക്കാനാണ് സാധ്യത. ഉപരോധം നീങ്ങിയാല്‍ എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇറാന്‍റെ തീരുമാനം.

Post your comments