Global block

bissplus@gmail.com

Global Menu

ആപ്പിള്‍ 6എസ്, 6എസ് പ്ലസ് വില കുറച്ചു

ന്യു ഡൽഹി: ആപ്പിള്‍  ഐഫോണ്‍  6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളുടെ  വില കുറച്ചു. വിപണിയിലെത്തി നാല് മാസം കഴിയുന്നതിനു മുൻപേ ആണ് ഈ വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

11 മുതല്‍ 16 ശതമാനം വരെ വിലക്കുറവോടുകൂടെ എത്തുന്ന ഐഫോണ്‍ മോഡലുകൾക്ക് പുതിയ നിരക്ക് പ്രകാരം 52,000നും 55,000നും ഇടയിലാണ് വില. 

ആപ്പിള്‍ ഐഫോണ്‍ 6എസിന്റെ 16ജിബി, 64ജിബി എന്നീ വേരിയന്റുകൾക്ക് വില കുറച്ചിട്ടുണ്ട്.

ഈ പുതിയ വിലക്കുറവു നിലവിൽ വന്നതോടെ ആപ്പിൾ ഐഫോണ്‍ മോഡലുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്.  

Post your comments