Global block

bissplus@gmail.com

Global Menu

ടൂണ്‍സ് ആനിമേഷനും ഗമ്മിബേയര്‍ ഇന്‍റര്‍നാഷണലും കരാർ ഒപ്പിട്ടു

തിരുവനന്തപുരം : ഇന്‍റര്‍നെറ്റ് താരമായ ഗമ്മിബേയര്‍ കഥാപാത്രത്തിന്‍റെ നിര്‍മ്മിതാക്കളായ ഗമ്മിബേയര്‍ ഇന്‍റര്‍നാഷണലും, ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയും  യൂട്യൂബിനുവേണ്ടി നിര്‍മ്മിക്കുന്ന 7 മിനിട്ട് ദൈര്‍ഘ്യമുള്ള 39 പരമ്പരകളുടെ നിര്‍മ്മാനത്തിനായി കരാര്‍ ഒപ്പ് വെച്ചു. തിരുവനന്തപുരത്തുള്ള ടൂണ്‍സ് ആനിമേഷന്‍ സ്റ്റുഡിയോയില്‍ ആണ് പരമ്പരകൾ നിർമ്മിക്കുക.

പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഗമ്മിബേയര്‍ ഓണ്‍ലൈന്‍ ലോകത്തിന് പ്രിയതാരമാണ്. 1.5 മില്യണ്‍ സബ്സ്ക്രൈബര്‍മാരും 5.2 ബില്യണ്‍ സ്ഥിരം കാഴ്ചക്കാരുമുണ്ട് ഗമ്മിബേയറിന്. 27 ഭാഷകളില്‍ 40 രാജ്യങ്ങളില്‍ ഗമ്മിബേയര്‍ സംഗീതത്തിന് വിപണിയുണ്ട്. 

ഐ ആം എ ഗമ്മിബേയര്‍ എന്ന ഗാനം മികച്ച വിനോദഗാനമായി പല വിപണികളും വിലയിരുത്തുന്നു. അമേരിക്കയില്‍ ഐട്യൂണ്‍ ഡാന്‍സ് ചാര്‍ട്ടില്‍ നമ്പര്‍ 1 ആണ് ഗമ്മിബേയര്‍ ഗാനം.

ഇന്‍റര്‍നെറ്റ് സാന്നിധ്യം കൊണ്ട് തന്നെ വിപണിയില്‍ താരമൂല്യമുള്ള ഗമ്മിബേയര്‍ ടെലിവിഷന്‍, ഫീച്ചര്‍ ഫിലിം മേഖലകള്‍ക്കും അനുയോജ്യമായ കണ്ടന്‍റ് ആണെന്ന് ടൂണ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ജയകുമാര്‍ പറഞ്ഞു. ഉപഭോക്തൃവസ്തുക്കളുടെ ബ്രാന്‍ഡിംഗിനും ഗമ്മിബേയറിനെ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍റര്‍നെറ്റിനെ കൂടാതെയുള്ള പരമ്പരാഗത വിനോദ മാധ്യമ രംഗത്ത് തങ്ങളുടെ ഗമ്മിബേയറിനെ എത്തിക്കുന്നതില്‍ ടൂണ്‍സ് ആനിമേഷനുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗമ്മിബേയര്‍ ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റ് ജര്‍ജന്‍ കോര്‍ദുലേച്ച് അഭിപ്രായപ്പെട്ടു.

Post your comments