Global block

bissplus@gmail.com

Global Menu

പാന്‍കാര്‍ഡ് പരിധി രണ്ട് ലക്ഷം രൂപയാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പാന്‍ കാര്‍ഡ് ഇല്ലാതെയുള്ള പണമിടപാടുകളുടെ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപവരെയുള്ള പണമിടപാടുകള്‍ക്ക് പാന്‍കാര്‍ഡ് ആവശ്യമില്ലെന്നും രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ദമാക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ലോക്സഭയില്‍ നടന്ന ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ബജറ്റില്‍ പാന്‍കാര്‍ഡ് പരിധിയായി ഒരു ലക്ഷം രൂപയായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അഭിപ്രായം പരിഗണിച്ചാണ് ഇപ്പോള്‍ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോണ്‍-ലക്ഷ്വറി പണമിടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് റവന്യൂ സെക്രട്ടറി ഹാഷ്മുഖ് അധിയയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ ബില്ലുകള്‍ എന്നിവയ്ക്ക് 50,000 രൂപയ്ക്ക് മുകളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. അതേസമയം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് 50,000 ന് മുകളില്‍ പാന്‍കാര്‍ഡ് വേണമെന്നത് ഒഴിവാക്കിയിട്ടുണ്ട്. 

പത്ത് ലക്ഷം രൂപയുടെ വീട് വാങ്ങല്‍, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഒഴികെയുള്ള ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, എന്നിവയ്ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ലാന്‍ഡ് ലൈന്‍, സെല്‍ ഫോണ്‍ കണക്ഷന്‍ എന്നിവയ്ക്ക് പാന്‍കാര്‍ഡ് ഒഴിവാക്കി.

Post your comments