Global block

bissplus@gmail.com

Global Menu

സ്വച്ഛ് ഭാരതിന് ലോകബാങ്കിന്‍റെ 10,000 കോടി രൂപ വായ്പ

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന് ലോകബാങ്ക് 10,036 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയിലെ നഗരങ്ങളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിക്ക് പിന്തുണ നല്‍കല്‍ എന്ന നിലയിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ ഗ്രാമനിവാസികള്‍ക്ക് മെച്ചപ്പെട്ട ശുചിത്വം ഉറപ്പുവരുത്തുക, 2019 ഓടുകൂടി തുറസ്സായ സ്ഥങ്ങളിലെ മലമൂത്ര വിസര്‍ജ്ജനത്തിന് അന്ത്യം കുറിക്കുക എന്നിവയാണ് സ്വച്ഛ് ഭാരത് കാംപെയിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. സ്വച്ഛ് ഭാരത് മിഷന്‍റെ സപ്പോര്‍ട്ട് ഓപ്പറേഷന്‍ പ്രോജക്ടിന് വേണ്ടിയാകും വായ്പ തുക വിനിയോഗിക്കുക.

ലോകബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 2.4 ബില്യണ്‍ ജനങ്ങള്‍ ശുചിത്വം ഇല്ലായ്മയുടെ ഇരകളാണ്. ഇതില്‍ 750 മില്യണിലധികം ആളുകളും ഇന്ത്യയിലാണ്. ഇതില്‍ 80 ശതമാനം ആളുകളും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തെ ഗ്രാമവാസികളില്‍ 500 മില്യണിലധികം ആളുകളും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത്. ഇത് സാമ്പത്തികവും ആരോഗ്യപരവുമായ നിരവധി നഷ്ടങ്ങള്‍ക്ക് കാരണമാകുന്നു.

ഇന്ത്യയില്‍ പത്തിലൊന്ന് മരണങ്ങള്‍ക്ക് കാരണം ശുചത്വമില്ലായ്മയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ശുച്ത്വമില്ലായ്മയുടെ ഏറ്റവും വലിയ ഇരകള്‍ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ഒനോ റൂള്‍ അഭിപ്രായപ്പെട്ടു. സ്വച്ഛ് ഭാരത് പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള സപ്പോര്‍ട്ട് ഓപ്പറേഷന്‍ പ്രോജക്ട് ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യരംഗത്ത് മികവ് കൈവരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post your comments