Global block

bissplus@gmail.com

Global Menu

കോടതികളില്‍ കെട്ടിക്കിടക്കുന്നത് 3,507 കോര്‍പ്പറേറ്റ് കേസുകള്‍: ജെയ്റ്റ്ലി

ന്യൂഡല്‍ഹി: രാജ്യത്താകമാനം 3,507 ഓളം കോര്‍പ്പറേറ്റ് കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് കേന്ദ്ര ധന-കോര്‍പ്പറേറ്റ് കാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതില്‍ 1,400 ഓളം കേസുകള്‍ പത്തു - വര്‍ഷത്തിലധികമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കികയാണെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞു. ഇന്ന് രാജ്യസഭയില്‍ മന്ത്രി എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ കമ്പനി ലോ ബോര്‍ഡില്‍ ഉള്‍പ്പെടെ കെട്ടിക്കിടക്കുന്ന കേസുകള്‍ ഉണ്ട്. ഇവയില്‍ 586 കേസുകള്‍ 20 ലേറെ വര്‍ഷമായി കെട്ടിക്കിടക്കുകയാണ്. 1,390 കേസുകള്‍ 10 മുതല്‍ 20 വര്‍ഷമായും 1,531 കേസുകള്‍ അഞ്ചു മുതല്‍ പത്ത് വര്‍ഷമായും കെട്ടിക്കിടക്കുന്നവയാണ്. ആന്ധ്രാ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത്, 685 എണ്ണം. തൊട്ടു പിന്നില്‍ ഗുജറാത്തും (545) പശ്ചിമ ബംഗാളുമാണ് (441). മറുപടിയില്‍ പറയുന്നു.

കേസുകളുടെ വേഗത്തിലുള്ള നടപടിക്രമങ്ങള്‍ക്ക് 1956 ലെ കമ്പനി നിയമത്തിന് പകരം 2013 ലെ കമ്പനി നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരുമെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി വ്യക്തമാക്കി.

 

Post your comments