Global block

bissplus@gmail.com

Global Menu

രൂപയുടെ മൂല്യം ഡോളറിനെതിരെ 67.09 എന്ന നിലയിൽ

ന്യൂഡല്‍ഹി:  രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ 67.09 എന്ന നിലയിലെത്തിയ രൂപ ഇന്ന് രാവിലെ 21 പൈസയുടെ ഇടിവാണ് പ്രതിഫലിപ്പിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വെള്ളിയാഴ്ച രൂപ 66.88 എന്ന നിലയിൽ  27 മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. ഡിസംബര്‍ 15ന് നടക്കുന്ന യു.എസ് ഫെഡ് റിസര്‍വ് യോഗത്തിന് മുന്നോടിയായാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതെന്നാണ് സാമ്പത്തിക നിരീക്ഷകർ കരുതുന്നത്.

ക്യാപ്പിറ്റൽ മാർക്കറ്റിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻ വലിക്കുന്നതാണ് മൂല്യം കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Post your comments