Global block

bissplus@gmail.com

Global Menu

സ്ലോവാക്യയില്‍ ടാറ്റാ ജെഎല്‍ആര്‍ നിര്‍മാണ യൂണിറ്റ്

ലണ്ടന്‍: ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ സ്ലോവാക്യയില്‍ 10,017 കോടി രൂപയുടെ നിര്‍മാണ പ്ലാന്റ് തുടങ്ങുന്നു. വെസ്റ്റേണ്‍ സ്ലൊവാക്യയിലെ നിട്രയിലാവും പ്ലാന്റ് തുടങ്ങുക. 

ഇതിനുള്ള കരാര്‍ സ്ലോവാക്യന്‍ സര്‍ക്കാരുമായി ജെഎല്‍ആര്‍ കമ്പനി ഒപ്പിട്ടു. സ്ലോവാക്യ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയും ജെഎല്‍ആര്‍ സിഇഒ റാല്‍ഫ് സ്പെത്തുമാണ് കരാര്‍ ഒപ്പുവെച്ചത്.

ലൈറ്റ് വെയ്റ്റ് കാറുകള്‍ നിര്‍മിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ പുതിയ അലൂമിനിയം വാഹനങ്ങളും ഇവിടെ ഉത്പാദിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. ഏകദേശം 2,800 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതായിരിക്കും പുതിയ പ്ലാന്റ്. 

2016 ല്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പ്ലാന്റില്‍ നിന്നും 2018 അവസാനത്തോടെ ആദ്യ കാര്‍ പുറത്തിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

തങ്ങളുടെ കുടുംബത്തിലേക്ക് സ്ലോവാക്യയെ വളരെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുന്നതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ റാല്‍ഫ് സ്പെത് പറഞ്ഞു. ബ്രിട്ടന്‍, ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളിലുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാവും സ്ലോവാക്യയിലെ പുതിയ പ്ലാന്റ്. 

ആഗോള വ്യവസായ കമ്പനിയായി മാറുക എന്ന ഞങ്ങളുടെ തന്ത്രത്തിന്റെ പുതിയ ചുവടുവെപ്പുകൂടിയാകും ഈ തീരുമാനം. അദ്ദേഹം അഭിപ്രായപ്പെട്ടു.

ജെഎല്‍ആര്‍ തങ്ങളുടെ പുതിയ ലോകോത്തര നിര്‍മാണ പ്ലാന്റിന് സ്ലോവാക്യയെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും നിക്ഷേപകരം ആകര്‍ഷിക്കുന്ന സുസ്ഥിരമായ വ്യവസയ അന്തരീക്ഷമാണ് സ്ലോവാക്യയിലുള്ളതെന്നതിന്റെ തെളിവാണ് ഇതെന്നും പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു.

Post your comments