Global block

bissplus@gmail.com

Global Menu

കമ്പനി രജിസ്ട്രേഷനുള്ള കാലതാമസം ഒഴിവാകുന്നു

ന്യൂ ഡല്‍ഹി: രാജ്യത്തെ കമ്പനികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ക്കുള്ള സമയം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ പരമാവധി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.

വ്യവസായ പ്രവര്‍ത്തനങ്ങളുടെ സുമഗമമായ നടത്തിപ്പിനായി കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി നടപിടകളാണ് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. കമ്പനികളുടെ രജിസ്ട്രേഷനില്‍ വരുന്ന കാലതാമസം ഒഴിവാക്കുന്നതിനായി നടപിടക്രമങ്ങള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം കൊക്കൊണ്ടതായി ധനകാര്യ മന്ത്രാലയം പ്രസാതവനയിലൂടെ വ്യക്തമാക്കി.

ഇതിന്റെ ഫലമായി കമ്പനി രജിസിട്രേഷനി വേണ്ടിവരുന്ന സമയം 2014 ഡിസംബറില്‍ 9.57 ദിവസങ്ങളായിരുന്നത് ഈ വര്‍ഷം നവംബറില്‍ 4.51 ദിവസങ്ങളായി കുറഞ്ഞിട്ടുണ്ട്. ഇത് പരമാവധി ഒന്നോ രണ്ടോ ദിവസങ്ങളായി കുറയ്ക്കാനാണ് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇന്റഗ്രേറ്റഡ് കോര്‍പ്പറേഷന്‍ ഫോമും (ഐഎന്‍സി29) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ മേല്‍നോട്ടവും നടപ്പിലാക്കിയത് അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് സഹായകമായിട്ടുണ്ട്. ഇതില്‍ കമ്പനി ഉടമസ്ഥര്‍ക്ക് വളറെ കുറച്ച് വസ്തുതകള്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും. കുറച്ചുകൂടി ലളിതമാക്കി ഫോം ഐഎന്‍സി29 ന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്.

 

Post your comments