Global block

bissplus@gmail.com

Global Menu

ആട്ടോ എക്സ്പൊയ്ക്ക് ആറു ലക്ഷം സന്ദർശകരെത്തും

ന്യു ഡൽഹി: ഫെബ്രുവരി അഞ്ചു മുതൽ ഒൻപതു വരെ ഗ്രെയ്റ്റർ നോയിഡയിലെ ഇന്ത്യ എക്സ്പൊർട്ട് മാർട്ടിൽ സംഘടിപ്പിക്കുന്ന ആട്ടോ എക്സ്പൊയിൽ ആറു ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി സോസൈറ്റി ഓഫ് ഇന്ത്യൻ ആട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്  (സയാം) അറിയിച്ചു.

സായാമും ആട്ടോമോട്ടിവ് കംപോണെന്റ്റ്  മാനുഫാക്ചറേഴ്സ് അസോസിയേഷനും ചേർന്നാണ് ആട്ടോ എക്സ്പൊ സംഘടിപ്പിക്കുന്നത്.

68000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ്  ഇത്തവണ ആട്ടോ എക്സ്പൊയ്ക്കായി ഇന്ത്യ എക്സ്പൊർട്ട് മാർട്ടിൽ  അരങ്ങൊരുക്കുക.

 കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എക്സിബിറ്റർമാരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ടാകും. കഴിഞ്ഞ തവണ 55 എക്സിബിറ്റർമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 65 ആയി കൂടുമെന്ന് സയാം പറഞ്ഞു.

Post your comments