Global block

bissplus@gmail.com

Global Menu

ജെറ്റ് എയർ പുതിയ ആപ്പിൾ വാച്ച് ആപ്പ് പുറത്തിറക്കി

ന്യു ഡൽഹി: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സ്  അപ്പിൾ വാച്ചിന് വേണ്ടിയുള്ള പുതിയ ട്രാവൽ ഇൻഫോർമേഷൻ ആപ്ലിക്കേഷൻ പുറത്തിറക്കി.  

വാച്ച് ഓ എസ് 2 സപ്പോർടോടു കൂടിയ പുതിയ ആപ്പ് മുഖാന്തിരം യാത്രക്കാർക്ക് തങ്ങളുടെ  ഫ്ലൈറ്റ്  സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്പിൾ വാച്ച് മുഖേന അറിയാൻ കഴിയും. 

ഫ്ലൈറ്റ് സ്റ്റാറ്റസ്, വരാനിരിക്കുന്ന യാത്രകളുടെ വിവരങ്ങൾ, ജെറ്റ് എയർ ഇടയ്ക്കിടെ പ്രഖ്യാപിക്കാറുള്ള  ഓഫറുകൾ, തുടങ്ങി പല വിവരങ്ങളും തങ്ങളുടെ വാച്ചിലൂടെ അറിയാൻ സൗകര്യം നല്കുന്നതാണ് പുതിയ ആപ്പ്. 

ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ലഭ്യമാക്കിയിട്ടുള്ള ജെറ്റ് എയർ ആപ്പ് യാത്രക്കാർക്ക് തങ്ങളുടെ ഐ ഫോണിൽ ഡൌണ്‍ലോഡ് ചെയ്ത ശേഷം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

Post your comments