Global block

bissplus@gmail.com

Global Menu

സാങ്കേതിക മികവ് ചലച്ചിത്രമേളയ്ക്ക് മുതൽക്കൂട്ട്

തിരുവനന്തപുരം: ഈ വർഷത്തെ ചലച്ചിത്രമേളയിലെ സുപ്രധാന മാറ്റം സാങ്കേതിക വിദ്യയുടെ പൂർണ്ണമായ വിനിയോഗമാണെന്ന് സംശയമില്ലാതെ പറയാം.മിഴിവുളള ദൃശ്യങ്ങള്‍, മികച്ച ശബ്ദ സംവിധാനം എന്നിവ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ഈ ദൃശ്യവിരുന്നിന് നന്ദിപറയേണ്ടത് സാറ്റ്‌ലൈറ്റ് പ്രൊജക്ഷനായ ക്യൂബ് സിനിമയ്ക്കും ചലച്ചിത്രമേളയുടെ സാങ്കേതിക സഹകരണം നടത്തുന്ന റിയല്‍ ഇന്ത്യ മീഡിയ ടെക്‌നോളജീസിനുമാണ്. എല്ലാ തിയേറ്ററിലും സിനിമ തുടങ്ങുന്നതിനു മുമ്പ് അതിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ കൃത്യമായി സെറ്റ് ചെയ്യുന്നതും ആര്‍ ഐ എം ടിയാണ്. ഇരുപത് എന്‍ജിനീയര്‍മാരും, കോ ഓര്‍ഡിനേറ്റര്‍മാരുമാണ് ഇതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്. 

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലയില്‍ സിനിമയെന്നത് അവിഭാജ്യഘടകമാണ്. അത് നിലനിറുത്തുന്നതില്‍ ക്യൂബ് സിനിമയ്ക്കും റിയല്‍ ഇമേജിനുമുളള പങ്ക് വളരെ വലുതാണെന്നും സംവിധായകനും ചലച്ചിത്രമേള ഉപദേശക സമ്മിതി ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഡിജിറ്റല്‍ സിനിമയെ വലിയ വിഭാഗം സിനിമ പ്രേമികള്‍ക്ക് മുന്നിലെത്തിച്ചതിലൂടെ റിയല്‍ ഇമേജ് തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ ഇമേജ് ഇല്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള സാധ്യമാവുകയില്ലായിരുന്നെന്നും ഷാജി എന്‍ കരുണ്‍ ചൂണ്ടിക്കാട്ടി.

Post your comments