Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ 4ജി ആദ്യം കൊച്ചിയിൽ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലകോം സേവനദാതാ-ക്കളിലൊന്നായ വോഡഫോണ്‍ ഏറ്റവും ഫലപ്രദമായ 1800MHz  ബാന്‍ഡില്‍ പുതുതലമുറ സേവനമായ ഹൈ സ്പീഡ് 4ജി നെറ്റ് വര്‍ക്കിലേക്കു കൊച്ചിയേയും ആനയിച്ചു.  ഈ അള്‍ട്രാ സ്പീഡ് നെറ്റ്വര്‍ക്കിലൂടെ വോഡഫോണിന്‍റെ 4ജി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് അതിവേഗത്തില്‍ ഉപയോഗിക്കാനും മൊബൈല്‍ വൈ-ഫൈ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളില്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

വോഡഫോണിന്‍റെ 4ജി എല്‍.ടി.ഇ. സേവനങ്ങള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ (ഐ ഫോണ്‍, സാംസംഗ്, മൈക്രോമാക്സ്, ലാവ, സൊളോ) 4ജി സൗകര്യമുള്ള ഹാന്‍ഡ്സെറ്റുകള്‍ വഴി വാങ്ങി ഉടന്‍ തന്നെ ഉപയോഗിക്കാനാവും. 

വോഡഫോണിന്‍റെ 4ജി സേവനങ്ങള്‍ ഡിസംബര്‍ 14 മുതലായിരിക്കും കൊച്ചിയിലെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകുക.  ശക്തമായ ഫൈബര്‍ പിന്‍ബലത്തിന്‍റേയും 2100M Hz ലുള്ള തങ്ങളുടെ അതിവേഗ 3ജി സേവനങ്ങളുടേയും പിന്‍ബലത്തോടെയാവും ഇതു ലഭ്യമാകുക. തങ്ങളുടെ സ്വന്തമായ കണ്‍വെര്‍ജന്‍റ് റേഡിയോ സാങ്കേതികവിദ്യയുമായി കേരളത്തില്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ആദ്യ ടെലകോം സേവന ദാതാവ് എന്ന പദവിയും ഇതോടെ വോഡഫോണിനു സ്വന്തമാകും. 

കൊച്ചിയിലെ ഉപഭോക്താക്കള്‍ക്കായി 4ജി അനുഭവിക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങളുടെ  ഒരു ശേഖരം തന്നെയാണ് വോഡഫോണ്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ  എല്ലാ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കും സൂപ്പര്‍ ഫാസ്റ്റ് 4ജി സിമ്മോടു  കൂടെ 4ജിയിലേക്ക് സൗജന്യ അപ്ഗ്രേഡ്,  ഹംഗാമാ പ്ലേയുമായി സഹകരിച്ച് മൂന്നു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് മൂവി സബ്സ്ക്രിപ്ഷന്‍ (200 ലേറെ മലയാളം സിനിമകള്‍ ഉള്‍പ്പെടെ 7500ല്‍ ഏറെ ചിത്രങ്ങള്‍ ഇതു വഴി ലഭ്യമാകും), വോഡഫോണ്‍ മ്യൂസിക്കിലൂടെ സൗജന്യ അണ്‍ ലിമിറ്റഡ് മ്യൂസിക് സ്ട്രീമിങ്, എല്ലാ 4ജി റെഡ് ഉപഭോക്താക്കള്‍ക്കും മൂന്നു മാസത്തേക്ക് 100 ശതമാനം അധിക ഡാറ്റ,  29 രൂപയ്ക്ക് 120 എം.ബി. യുടെ ട്രയല്‍ പാക്ക് മുതല്‍ 2499 രൂപ്യ്ക്ക് 20 ജി.ബി.യുടെ ബൊണാന്‍സാപാക്ക് വരെയുള്ള നിരവധി പാക്കുകള്‍, 4ജി മൊബൈല്‍ വൈ-ഫൈ യിലൂടെ പത്തു ഡിവൈസുകള്‍ക്കു വരെ കണക്ടിവിറ്റി  തുടങ്ങി വൈവിധ്യമാർന്ന സൗകര്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

വോഡഫോണ്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ചൊരു വിപണിയാണ് കേരളം എന്നും ഡാറ്റയുടെ കാര്യത്തില്‍ 75 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയാണ് ഉള്ളതെന്നും ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും വോഡഫോണ്‍ ഇന്ത്യയുടെ കേരളത്തിലെ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍  പറഞ്ഞു. ഇന്ത്യയില്‍ 4ജി അവതരിപ്പിക്കുന്ന ആദ്യ നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരത്തും കോഴിക്കോടും ഉടന്‍ തന്നെ 4ജി സേവനങ്ങള്‍ അവതരിപ്പിക്കും.

Post your comments