Global block

bissplus@gmail.com

Global Menu

ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്

കൊച്ചി :ഹോട്ടൽ ഭക്ഷണങ്ങളുടെ വില നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. സൂചനാ സമരത്തിനായി  മറ്റ് സഹോദര സ്ഥാപനങ്ങളുമായി ആലോചിച്ച് കടയടപ്പ്  തീയതി പ്രഖ്യാപിക്കുമെന്നും അന്നേ ദിവസം ജില്ലാ കലക്ട്രേറ്റ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും കേരള ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷൻ ജനറൽ സെക്രെട്ടറി മോയ്തിൻ കുട്ടി ഹാജി പത്രസമ്മേളളനത്തിൽ അറിയിച്ചു . 

ഹോട്ടൽ ഭക്ഷണ വില നിയന്ത്രണ ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി.

വില നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സർക്കാർ തയ്യാറാക്കുന്ന ബിൽ ഹോട്ടൽ വ്യവസായ രംഗത്തെ ഇല്ലാതാക്കുമെന്നും ബില്ലിന്റെ കരട് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുവെന്നും സമിതി യോഗം വിലയിരുത്തി.

Post your comments