Global block

bissplus@gmail.com

Global Menu

വിദേശികൾക്ക് വായ്പ: കുവൈത്തിൽ നിയന്ത്രണം

കുവൈത്ത് : വിദേശികൾക്ക്‌ വ്യക്തിഗത വായ്പകൾ നല്കുന്നതിന് നിയന്ത്രണ - മേർപ്പെടുത്താൻ  കുവൈത്ത് സെൻട്രൽ ബാങ്ക്  ആ രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നല്കി. ഇനി മുതൽ വായ്പയെടുക്കുന്ന വിദേശികൾ തുക പൂർണമായും രാജ്യത്ത് തന്നെ ചിലവാക്കുന്നുവെന്നു ഉറപ്പുവരുത്തുന്നതിനോടൊപ്പം അതിനുള്ള രേഖകൾ  ഹാജരാക്കുകയും ചെയ്യുന്നവർക്ക്  മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. 

കുവൈത്ത് ബാങ്കുകളുടെ പുതിയ തീരുമാനം മലയാളികളായ പ്രവാസികൾ ഉൾപെടെയുള്ളവർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇത്രയും നാൾ കുവൈത്ത് ബാങ്കുകൾ കർശന നിലപാടുകളൊന്നും കൂടാതെയാണ് വിദേശികൾക്ക് വ്യക്തിഗത വായ്പകൾ അനുവദിച്ചിരുന്നത്.  എന്നാൽ പുതിയ നിർദ്ദേശം പുറത്ത് വന്നതോടെ  വായ്പ തുക രാജ്യത്ത് തന്നെ ചിലവാക്കുന്നുവെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ എങ്ങിനെ  ഹാജരാക്കുമെന്നതിൽ  സാങ്കേതിക പ്രശനം നിലനിൽക്കുന്നുവെന്നും അതുകൊണ്ട് തന്നെ   വിദേശികൾക്കുള്ള വ്യക്തിഗത വായ്പകൾ നല്കുന്നത് രാജ്യത്തെ ബാങ്കുകൾ നിർത്തി വയ്ച്ചിരിക്കുകയാണെന്നും ബാങ്കിംഗ് മേഖലയിലുള്ളവർ  പറയുന്നു .

വിവാഹം, ഭവന നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ നാട്ടിലെ ആവശ്യങ്ങൾക്ക് പ്രവാസികളായ പലരും ആശ്രയിച്ചിരുന്നത് ഈ ബാങ്കുകളെയാണ്. കൂടാതെ ഇവിടെയുള്ള പലിശ കുറഞ്ഞ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് നാട്ടിലെ പലിശ കൂടിയ ബാങ്കുകളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ  വാഹനങ്ങൾക്കും വീട്ടുപകരണങ്ങൾക്കുമുൾപെടെയുള്ള വായ്പകൾക്ക് പോലും സെയിൽ ലെറ്റർ അല്ലെങ്കിൽ ഇന്‍വോയിസ് ഹാജരാക്കേണ്ട സാഹചര്യമാണ്  ഇപ്പോൾ  ഉണ്ടായിരിക്കുന്നത്. 

Post your comments