Global block

bissplus@gmail.com

Global Menu

പെപ്സി ഇനി സ്മാർട്ട് ഫോണ്‍ രംഗത്തും

​​ഷെൻസൻ:   പ്രമുഖ ശീതള പാനീയ ഭീമന്മാരായ  പെപ്‌സി സ്മാർട്ട്ഫോണ്‍ രംഗത്തും തങ്ങളുടെ വരവറിയിക്കുന്നു. ചൈനയിലെ ഷെന്‍സനിലെ സ്‌കൂബി കമ്മ്യൂണിക്കേഷന്‍സാണ്  പെപ്‌സി പി1, പെപ്‌സി പി1 എസ്  എന്നീ രണ്ടു മോഡലുകൾ  പെപ്സിക്കു വേണ്ടി നിർമ്മിച്ചത് . 

5.5 ഇഞ്ച്‌ 1080 പി ഡിസ്‌പ്ലെ ഉള്ള ഫോണിന്‌ 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും മുന്‍ ക്യാമറയുമുണ്ട്‌. കൂടാതെ  ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.7 ഗിഗാഹെര്ട്‌സ് ഒക്ടാ കോര്‍ മീഡിയടെക് പ്രോസസര്‍, 2 ജിബി റാം എന്നിവയാണ്  മറ്റു പ്രത്യേകതകള്‍. 

ത്രീ ജി, ബ്ലൂടൂത്ത്, ജിപിആര്‍എസ്, ജിപിഎസ് എന്നീ സൌകര്യങ്ങൾക്കൊപ്പം 158 ഗ്രാം ഭാരമുള്ള ഫോണിന്‌ 3000 എം.എ.എച്ച്‌ ബാറ്ററിയും  ഫോണിന്റെ പിന്‍ഭാഗതതായി ഫിംഗര്‍ പ്രിന്റ് സെന്‍സർ സംവിധാനവുമുണ്ട്. 

 4 ജി കണക്ടിവിററി സൌകര്യത്തോടെ വരുന്ന ഫോണ്‍ പരീക്ഷണാടിസ്ഥാനത്തിൽ ഓണ്‍ലൈനായി ചൈനീസ്  വിപണിയിലെത്തിക്കാനാണ്  കമ്പനിയുടെ  തീരുമാനം. തുടർന്ന് മറ്റു ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും.

Post your comments