Global block

bissplus@gmail.com

Global Menu

രൂപ-ഭാവ മാറ്റങ്ങളോടെ ഇന്നോവ

ഡൽഹി: ടൊയോട്ടയുടെ ഇന്നോവ പുതിയ ലുക്കിൽ എത്തുന്നു.  ഇന്റീരിയറിലും എക്സ്‌റ്റീരിയറിലും അപ്പ്മാർക്കറ്റ് ലുക്കിൽ അടിമുടി മാറ്റവുമായെത്തുന്ന  ഇന്നോവ  2016ൽ  വിപണിയിലെ മുഖ്യ ആകർഷണ- മാകുമെന്നാണ് കരുതപ്പെടുന്നത് .

പുതിയ സ്റ്റിയറിംഗ് വീല്‍, മള്‍ട്ടി മിഡിയ സിസ്റ്റം,  മീറ്റര്‍ കണ്‍സോള്‍ എന്നിവ രൂപമാറ്റവുമായെത്തുന്ന ഇന്നോവയുടെ പ്രത്യേകതകളിൽ ചിലതാണ്. നിലവിൽ പന്ത്രണ്ടോളം വ്യത്യസ്ത മോഡലുകളുള്ള ഇന്നോവയ്ക്ക് 11 മുതല്‍ 17 ലക്ഷം രൂപ വരെയാണ് വില. 2016 ഫെബ്രുവരിയിൽ ഡൽഹിയിലെ ഓട്ടോ എക്സ്പോയിലായിരിക്കും ആദ്യമായി അവതരിപ്പിക്കുന്നത് .

പൂർണ്ണമായും ടിഎംജിഎ പ്ലാറ്റ്ഫോമി നിർമ്മിക്കുന്ന  ഇന്നോവ എം എം സി (മേജർ...മേജർ മോഡൽ ചേഞ്ച്) എന്ന പദ്ധതിയുടെ ഭാഗമായാണ്  പുതിയ രൂപമാറ്റത്തിലെത്തുന്നതെന്ന്  കമ്പനി അറിയിച്ചു . ഇന്തോനേഷ്യന്‍ വിപണിയില്‍ ആദ്യം എത്തിക്കുന്ന വാഹനത്തിന് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന് മുന്‍തൂക്കമുള്ളതിനാല്‍ അതിനാവും കൂടുതല്‍ സാധ്യതയെന്നും കമ്പനി പറയുന്നു . ട്രാവൽ ടൂറിസം മേഖലകൾക്കായി പഴയ മോഡൽ ഇന്നോവ നിലനിർത്താനാണ് തീരുമാനം .

2005 ൽ വിപണിയിൽ അരങ്ങേറ്റം കുറിച്ച ഇന്നോവ ഇതുവരെ 5.43 ലക്ഷത്തോളം വിറ്റഴിഞ്ഞു.

Post your comments