Global block

bissplus@gmail.com

Global Menu

വെര്‍ബാറ്റ് ടെക്നോളജീസ് വിപുലീകരണത്തിന്

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ടെക്നോളജി കമ്പനിയായ വെര്‍ബാറ്റ് ടെക്നോളജീസ്  തിരുവനന്തപുരത്തെ ഓഫീസ് വിപുലീകരിക്കുന്നു. തലസ്ഥാനത്തെ പുതിയ കേന്ദ്രത്തില്‍ കൂടുതല്‍ ഐടി ജീവനക്കാരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

നിലവില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വെര്‍ബാറ്റ് കേരളത്തെ തങ്ങളുടെ അടിസ്ഥാന കേന്ദ്രമായാണ് കാണുന്നത്. ഇവിടെ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പ്രൊഫഷണലുകളെ നിയമിക്കാനാണ് കമ്പനി നോട്ടമിടുന്നത്.

തിരുവനന്തപുരത്തെ കുറവന്‍കോണത്ത് തുറന്ന പുതിയ കേന്ദ്രത്തില്‍ നിലവില്‍ അമ്പതോളം ജീവനക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. പ്രമുഖ  സിഐഒ മാരായ ഡേവിഡ് കാലോ, മാര്‍ട്ടിന്‍ സ്കോഫീല്‍ഡ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ അത്യധികമായ സാങ്കേതിക മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍. മുതിര്‍ന്ന ഐടി ഇന്‍ഡസ്ട്രി പ്രൊഫഷണലുകളും ഡിജിള്‍ന്‍റ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള കമ്പനികളും ചേര്‍ന്ന് രൂപം നല്‍കിയ വെര്‍ബാറ്റ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, കൊച്ചി എന്നിവിടങ്ങളില്‍ അടുത്ത ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

"സംസ്ഥാനത്തെ, ടെക്നോളജി വര്‍ക്ക് പ്ലെയ്സായി കാണാനുള്ള കമ്പനിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ ഭാഗമായി വേണം കേരളത്തിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളെ കാണാന്‍. ലോകമെമ്പാടുമുള്ള കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക മികവുകള്‍ പ്രാദനം ചെയ്യുന്നതിന് പര്യാപ്തമായ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിന് വേണ്ടിയാണ് വെര്‍ബാറ്റ് നിക്ഷേപങ്ങള്‍ നടത്തിവരുന്നത്," വെര്‍ബാറ്റ് ടെക്നോളജീസ് സിഇഒ ജിജോ ഒളശ്ശ അഭിപ്രായപ്പെട്ടു.

കാരിഫോര്‍, എബിബി, ഇമാര്‍, ഇന്‍റല്‍ തുടങ്ങിയവയാണ് വെര്‍ബാറ്റിന്‍റെ പ്രമുഖ ഡിജിറ്റല്‍ ടെക്നോളജി സൊലൂഷന്‍ ഉപഭോക്താക്കള്‍. ആപ്ലിക്കേഷന്‍ മാനേജ്മെന്‍റ്, എന്‍റര്‍പ്രൈസ് മൊബൈലിറ്റി ആന്‍റ് ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയാണ് കമ്പനിയുടെ പ്രഥമ സേവനങ്ങള്‍. കൂടാതെ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ആന്‍റ് ഓപ്പണ്‍സോഴ്സ് ടെക്നോളജീസിലും കമ്പനി ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Post your comments