Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഖത്തർ

ദോഹ : ഗൾഫ് രാജ്യമായ ഖത്തർ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താനൊരുങ്ങുന്നു. നിലവിലെ സഹകരണങ്ങൾക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് ഖത്തർ തയ്യാറെടുക്കുന്നത്. 

ജിദ്ദയിൽ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടന്ന ഇന്ത്യ–ജിസിസി വ്യവസായ ഫോറത്തിൽ ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്‌ട്രിയൽ കൺസൽറ്റിങ് (ജിഒഐസി) വ്യവസായകാര്യ അസിസ്‌റ്റന്റ് സെക്രട്ടറിയായ ജനറൽ ഡോ. അലി ഹമദ് അൽ മുല്ല ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യുടെ അടിസ്ഥാന സൌകര്യ വികസന മേഖലയിലുള്‍പ്പെടെ ഖത്തർ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖത്തർ നിക്ഷേപ നിധി ഇന്ത്യയിൽ പ്രതിവർഷം 1,000 കോടി ഡോളറിന്റെ (ഏകദേശം 6.6 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനാണ് തീരുമാനം.

നിലവിലെ കയറ്റുമതി–ഇറക്കുമതി ഇടപാടുകൾക്കപ്പുറം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ വികസിക്കേണ്ടതുണ്ടെന്നും ജിസിസിയിൽ നടപ്പാക്കിവരുന്ന സാമ്പത്തിക വൈവിധ്യവൽക്കരണങ്ങളിൽ സാങ്കേതിക പരിജ്‌ഞാനമുള്ള ഇന്ത്യൻ വ്യവസായികൾക്ക് കൂടി  പങ്കുവഹിക്കാനുള്ള അവസരമുണ്ടെന്നും ഡോ. അലി ഹമദ് അൽ മുല്ല പറഞ്ഞു. 

കൂടാതെ, സൈബർ സുരക്ഷയിലും, വിവരസാങ്കേതിക മേഖലകളിലും ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപെടുത്താൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ), കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് (സിഎസ്‌സി), ഫെഡറേഷൻ ഓഫ് ജിസിസി ചേംബേഴ്‌സ് എന്നിവർ ധാരണയിലെത്തി. 

 

Post your comments