Global block

bissplus@gmail.com

Global Menu

എൽബീ വരുന്നു, ചക്രക്കസേരയിലിരുന്നും ഓടിക്കാം

ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സന്തോഷ വാർത്തയായി 'എല്‍ബീ' വാഹനം. ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് തന്നെ സ്വയം ഓടിച്ചു പോകാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള വാഹനമാണ്  'എല്‍ബീ'. 

അതുകൊണ്ട് തന്നെ വാഹനം സ്വയം ഓടിച്ചു പോകാൻ കഴിയാതെ വിഷമിക്കുന്നവർക്ക്,  പ്രത്യേകിച്ചും ജീവിതം ചക്രക്കസേരയിൽ തള്ളി നീക്കുന്നവർക്ക് ഇനി പരസഹായമില്ലാതെ  സ്വന്തമായി യാത്ര ചെയ്യാനുള്ള അവസരമാണ് 'എല്‍ബീ' യിലൂടെ കൈവന്നിരിക്കുന്നത്. ചക്രക്കസേര നേരിട്ട് എല്‍ബീ യിൽ കയറ്റാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

നിലവിൽ ഫ്രാന്‍സിലും ചെക്ക് റിപ്പബ്ലിക്കിലും പ്രചാരത്തിലുള്ള വാഹനം ശാരീരിക വെല്ലുവിളി നേരിടുന്ന ലോകമെമ്പാടുമുള്ള ആളുകളിലേക്ക്  എത്തിക്കാനുളള  തയ്യാറെടുപ്പിലാണ് എൽബീ യുടെ നിർമ്മാതാക്കൾ.  

ഫെബ്രുവരി 9 മുതല്‍ 16 വരെ ദുബായ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുന്ന 'ആക്‌സസബിലിറ്റീസ് എക്‌സ്‌പോ 2016'ല്‍ 'എല്‍ബീ' പ്രദർശിപ്പിക്കും.

Post your comments