Global block

bissplus@gmail.com

Global Menu

സ്വർണ്ണ ഇറക്കുമതിയിൽ ഇടിവ്

മുംബൈ: ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി ഗണ്യമായി  കുറഞ്ഞു. അതേ സമയം സ്വർണ്ണ ഇറക്കുമതി കുറയുന്നത്  രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി പിടിച്ചു നിർത്തുന്നതിനു സഹായകരമാകുമെന്ന്  സർക്കാർ കരുതുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

സര്‍ക്കാരിന്റെ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതികളും  ആഭ്യന്തര വിപണയിൽ ആവശ്യക്കാർ കുറഞ്ഞതും ഇറക്കുമതി കുറയുന്നതിന് കാരണമായതായി കരുതുന്നു.

ഈ വർഷം ജൂലായ്-ആഗസ്ത് മാസങ്ങളിൽ സ്വർണ്ണ ഇറക്കുമതിയിൽ 140 ശതമാനം വർദ്ധനവുണ്ടായിരുന്നെങ്കിലും ഒക്ടോബറിലാണ് വൻ ഇടിവുണ്ടായത്.

സ്വർണ്ണ ഇറക്കുമതിക്കായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ ചിലവഴിച്ചത് 420 കോടി ഡോളറാണെങ്കിൽ ഈ വർഷം ഒക്ടോബറിൽ അത് 170 കോടി ഡോളറായി കുറഞ്ഞു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 59 .5 ശതമാനം കുറവാണ്  സംഭവിച്ചിരിക്കുന്നത്.

Post your comments