Global block

bissplus@gmail.com

Global Menu

കൊച്ചി ബി 2 ബി മീറ്റിന് കേരളത്തിൽ നിന്ന് 200 സംരംഭകർ

കൊച്ചി: അടുത്ത വർഷം  ഫെബ്രുവരി നാല് മുതൽ ആറു വരെ കൊച്ചിയിലെ നെടുമ്പാശേരിയിലെ സിയാല്‍ ട്രേഡ് ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന കേരള ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 200 സംരംഭകര്‍ പങ്കെടുക്കും. 

കേരളത്തിന്റെ വാണിജ്യ, വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ബി 2 ബി  മീറ്റില്‍ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, വസ്ത്രങ്ങൾ, റബര്‍, തടിവ്യവസായം, ആയുര്‍വേദ-ഔഷധസസ്യ സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള്‍, എന്‍ജിനീയറിംഗ് (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്), കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍നിന്നുള്ള സംരംഭകരാണ് തങ്ങളുടെ  ഉല്പന്നങ്ങളുമായി മീറ്റിൽ പങ്കെടുക്കുക. 

വാണിജ്യ മേഖലയിലെ ദേശീയ, അന്തര്‍ദേശീയ തലത്തിലെ പ്രതിനിധികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും മീറ്റ്‌ അവസരം ഒരുക്കും.

ബി-ടു-ബി മീറ്റിന് എത്തുന്ന വാണിജ്യ മേഖലയിലെ പ്രതിനിധികള്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കും മുന്നിലാണ് സംരംഭകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ അവതരിപ്പിക്കുക. 

Post your comments