Global block

bissplus@gmail.com

Global Menu

റോഡ്‌ സുരക്ഷ ലക്ഷ്യമാക്കി രക്ഷാസേഫ്‌ഡ്രൈവ്

തിരുവനന്തപുരം: ഇനി നിങ്ങളുടെ കാറുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു നൽകുവാനാകും. കേരള സ്റ്റാര്‍ട്ടപ് മിഷനിലെ എല്‍സിസ് ഇന്റലിജന്റ് ഡിവൈസസ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത  ‘രക്ഷാസേഫ്‌ഡ്രൈവ്’ എന്ന റോഡ്‌സുരക്ഷാ ഉപകരണം ആ ഉറപ്പാണ് മുന്നോട്ടു വയ്ക്കുന്നത്. 

രക്ഷാസേഫ്‌ഡ്രൈവിലെ പാനിക് ബട്ടണ്‍ മുഖേന അപകടഘട്ടങ്ങളില്‍ ആംബുലന്‍സ്, ആശുപത്രി, പോലീസ്, ഇന്‍ഷുറന്‍സ് സേവന ദാതാക്കള്‍ എന്നിവയുമായി വളരെ വേഗം ബന്ധപ്പെടാന്‍ സാധിക്കും. 

ഇലക്ട്രോണിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ടെലികമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് രക്ഷാ സേഫ് ഡ്രൈവ് വികസിപ്പിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കിക്ക്‌സ്റ്റാര്‍ട്ടറില്‍ ഇപ്പോൾ വളരെ ശ്രദ്ധയാകർഷിച്ച്  മുന്നേറുന രക്ഷാ സേഫ് ഡ്രൈവ് വെറും രണ്ടാഴ്ചകൊണ്ട് 5048 യു എസ് ഡോളര്‍ നിക്ഷേപമാണ് നേടിയത്.

രണ്ടുവര്‍ഷം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഉപകരണമാണ് രക്ഷാസേഫ്‌ഡ്രൈവ്. ഈ ഉപകരണം ഇന്ത്യയിലെ എല്ലാ കാറുകളിലും ഉപയോഗിക്കാം. അപകടം തിരിച്ചറിയുന്നതിനുള്ള സംവിധാനം വലിയ അപകടങ്ങള്‍ വരുമ്പോള്‍ കമാന്‍ഡ് സെന്ററിലേക്ക് അറിയിപ്പു നല്‍കുന്നു. കമാന്‍ഡ് സെന്ററില്‍ നിന്നാണ് സമീപപ്രദേശത്തെ അടിയന്തര സേവനങ്ങളിലേക്ക് അറിയിപ്പു നല്‍കുന്നത്. 

Post your comments