Global block

bissplus@gmail.com

Global Menu

നൂതന റിട്ടെയ്ല്‍ സങ്കല്‍പ്പവുമായി വോഡഫോണ്‍

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ കൊച്ചിയിൽ പാലാരിവട്ടം ജംഗ്ഷനില്‍ ആരംഭിച്ചു. സ്റ്റോറിന്‍റെ ഉദ്ഘാടനം വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ് മേധാവി അബിജിത് കിഷോര്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണുകളുടെയും മൊബൈല്‍ ഇന്‍റര്‍നെറ്റിന്‍റെയും പുതിയ സാങ്കേതികവിദ്യകളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ ഉപഭോക്താവും വളരെ പെട്ടെന്നു മാറുകയാണ്. 

ഇത്തരത്തിലുള്ള ഉപഭോക്താവിന് ഏറ്റവും മികച്ച സേവനാനുഭവം നല്‍കുന്നതിന്‍റെ ഭാഗമായാണ് വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ പരിചയപ്പെടുത്തുന്നത്. വോഡഫോണിന്‍റെ 'നാളെയുടെ റിട്ടെയ്ല്‍' എന്ന സങ്കല്‍പ്പത്തിന്‍റെ തുടര്‍ച്ചയാണ് പാലാരിവട്ടത്ത് തുടങ്ങിയ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍.   

"ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. അവരെ സഹായിക്കുന്ന നൂതനമായ ആശയങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ വോഡഫോണ്‍ എന്നും മുന്നിലാണ്. സ്മാര്‍ട്ട് ഫോണുകളുടെയും മൊബൈല്‍. ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെയും വ്യാപനം മുന്നില്‍ക്കണ്ട് റിട്ടെയ്ല്‍ സ്റ്റോറുകളുടെ രൂപകല്‍പ്പനയിലും വോഡഫോണ്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്. ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ അവിസ്മരണീയമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക," വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ് മേധാവി അബിജിത് കിഷോര്‍ പറഞ്ഞു.

കേരളത്തില്‍ മൊത്തം 38 വോഡഫോണ്‍ സ്റ്റോറുകളുണ്ട്. കൊച്ചിയില്‍ തന്നെ വോഡഫോണിന്‍റെ 4-ാംമത്തെ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറാണിത്. രാജ്യത്ത് 9880ലേറെ റിട്ടെയ്ല്‍ സ്റ്റോറുകളുമായി റിട്ടെയ്ല്‍ രംഗത്ത് മുന്‍നിരയിലുള്ള വോഡഫോണ്‍ സ്റ്റോറുകളില്‍ വര്‍ഷംതോറും 115 മില്ല്യണ്‍ കസ്റ്റമേഴ്സ് സന്ദര്‍ശനം നടത്തുന്നുണ്ട്.

Post your comments