Global block

bissplus@gmail.com

Global Menu

വിദേശ ചാർട്ടർ വിമാന സർവീസുകൾക്ക് സാധ്യതയേറും

ന്യൂ ഡല്‍ഹി: രാജ്യത്തെ  വിദേശ ചാര്‍ട്ടര്‍ വിമാന സർവീസുകൾക്ക് കൂടുതൽ സാധ്യത തെളിയിക്കുന്ന നടപടിയുമായി കേന്ദ്ര വ്യോമയാന വകുപ്പ്. വ്യോമയാന മേഖലയിൽ കൂടുതൽ  വിദേശ നിക്ഷേപം നടത്താനുള്ള വ്യോമയാന വകുപ്പിന്റെ തീരുമാനമാണ് രാജ്യത്ത് വിദേശ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള  സാധ്യതയായി കാണുന്നത് . 

നിലവിൽ വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് അനുമതിയുള്ളത് എന്നാൽ ഇത് 100 ശതമാനമാക്കി ഉയർത്താനാണ് പുതിയ തീരുമാനം. വ്യോമയാന വകുപ്പിന്റെ പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടുകൂടി നിരവധി വിദേശ ചാര്‍ട്ടര്‍ വിമാന കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ.

പ്രാദേശിക വിമാന ഗതാഗത മേഖലയിലെ റൂട്ടുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതു പ്രകാരം 49 ശതമാനം വിദേശ നിക്ഷേപമാണ്. എന്നാൽ ഇവയ്ക്ക്  പുറമെയുള്ള സർവീസുകൾക്കും ഇത് ബാധകമായി തുടരും .

സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് മുൻ‌തൂക്കം നല്കുകയെന്ന ലക്ഷ്യത്തോടെ കൃഷി, മൃഗസംരക്ഷണം, നിര്‍മാണ മേഖല, തോട്ടം മേഖല, പ്രതിരോധം, ഖനനം, വ്യോമയാനം, മൊത്തവ്യാപാരം, ഏക ബ്രാന്‍ഡ് ചില്ലറ വില്പന, ബാങ്കിങ്, സംപ്രേക്ഷണം തുടങ്ങി 15 മേഖലകളിലെ  വിദേശ നിക്ഷേപ നയങ്ങളാണ് കൂടുതൽ ഉദാരമാക്കിയത്. വിദേശ നിക്ഷേപങ്ങളിൽ  പുതുതായി കൊണ്ട് വരുന്ന തീരുമാനം  വാണിജ്യ-വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ പ്രയോജനപ്പെടും.

Post your comments