Global block

bissplus@gmail.com

Global Menu

തുകൽ പാദ രക്ഷകൾ: മിന്ത്രയ്ക്കെതിരെ സ്വയംസേവകരുടെ ട്വീറ്റ്

ബെംഗലൂരു: പശുത്തോൽ കൊണ്ട് നിർമ്മിക്കുന്ന പാദരക്ഷകൾ വിൽപ്പന നടത്തുന്ന പ്രമുഖ ഓണ്‍ലൈൻ വിപണിയായ മിന്ത്ര ഡോട്ട് കോമിനെതിരെ ആർ എസ് എസ്. മിന്ത്രയ്ക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ആർ എസ് എസ് ഒരു ട്വീറ്റ് സന്ദേശത്തിലൂടെയാണ് ഹിന്ദു സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

മിന്ത്ര വിൽപ്പനയ്ക്ക് വയ്ച്ചിട്ടുള്ള പാദരക്ഷകൾക്കെതിരെ @ആർ എസ് എസ് _  ഓർഗ് എന്ന അക്കൌണ്ടിലൂടെയാണ് സംഘടന വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. പശുത്തോല്‍ പാദ രക്ഷകളുടെ വില്‍പ്പനയിലൂടെ മതവികാരത്തെയാണ് കമ്പനി വ്രണപ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു മറുപടിയായി മിന്ത്ര പ്രതികരിച്ചിട്ടുണ്ട്. ആർ എസ് എസ്സിന്റെ വികാരം തങ്ങള് മാനിക്കുന്നുവെന്നും, എന്നാൽ തുകല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമല്ല എന്നുമാണ് മിന്ത്ര പറയുന്നത്.

ആർ എസ് എസ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടല്ല സർക്കാർ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, പ്രമുഖ ആർ എസ് എസ് നേതാക്കളും പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബി ജെ പി നേതാക്കളും ഫോളോ ചെയ്യുന്ന അക്കൌണ്ട് ആണിത്.  സ്വയം സേവകരുടെ ഒരു സ്വതന്ത്ര ട്വിറ്റർ ഹാൻഡിൽ ആണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. 

Post your comments