Global block

bissplus@gmail.com

Global Menu

എയർ ഇന്ത്യ ശിശുദിനത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നല്കും

മുംബൈ: എയർ ഇന്ത്യ വ്യത്യസ്തമായ രീതിയിൽ ഈ വർഷത്തെ ശിശുദിനം ആഘോഷിക്കാ- നൊരുങ്ങുന്നു. മികച്ച ഓഫറുകളാണ് ഇത്തവണ കമ്പനി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

അന്നേ ദിവസം തങ്ങളുടെ വിമാനങ്ങളിൽ യാത്ര ചെയ്യാനെത്തുന്ന കുട്ടികളെ മധുരം നൽകി സ്വീകരിക്കുന്നതിനൊപ്പം, എയർ ഇന്ത്യ കുട്ടികള്‍ക്ക് കുടുംബസമേതം യാത്രചെയ്യാനുള്ള സൗജന്യ വിമാന ടിക്കറ്റുകളും കരുതിയിട്ടുണ്ട്.

ശിശുദിനത്തില്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ സൗജന്യ യാത്രാ വിജയികളെ തിരഞ്ഞെടുക്കും. 

സൗജന്യ ഓഫറുകൾ ഇങ്ങനെയാണ്. ആദ്യ വിജയിക്ക് ദില്ലിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കും തിരിച്ചും കുടുംബസമേതം യാത്രചെയ്യാനുള്ള നാല് എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ സൗജന്യമായി നൽകും.

രണ്ടാമത്തെ വിജയിക്ക് ഏതെങ്കിലും ആഭ്യന്തര റൂട്ടിലേക്കുള്ള നാല് റിട്ടേണ്‍ റിക്കറ്റുകളാണ് ലഭിക്കുക. മൂന്നാമത്തെ വിജയിക്ക് ആഭ്യന്തര വിമാനയാത്രയിലെ നാല് ക്ലാസ് അപ്ഗ്രേഡ് വൗച്ചറുകളും നല്‍കും.

 കുട്ടികൾ ശിശുദിനത്തില്‍ യാത്ര ചെയ്തതിന്റെ രേഖകള്‍ നവംബര്‍ 30ന് മുമ്പ് എയര്‍ ഇന്ത്യ ഓഫീസുകളിലെത്തിച്ചാൽ നറുക്കെടുപ്പിൽ പങ്കാളികളാകാം.

Post your comments