Global block

bissplus@gmail.com

Global Menu

ഫെഡറൽ ബാങ്കിന്റെ ഗിഫ്റ്റ്‌ സിറ്റി ഐ ബി യു തുറന്നു

കൊച്ചി: കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്‌സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) തങ്ങളുടെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്റര്‍ (ഐഎഫ്എസ്‌സി) ബാങ്കിംഗ് യൂണിറ്റ് (ഐബിയു) പ്രവർത്തനം ആരംഭിച്ചു. ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമുള്ള രണ്ടാമത്തെ ബാങ്കായി ഇതോടെ ഫെഡറല്‍ ബാങ്ക് മാറി.  

 

പുതിയ ഐ ബി യു ഗിഫ്റ്റ്‌ സിറ്റിയിലായതിനാൽ വിദേശ ശാഖകള്‍ക്ക് തുല്യമായ നിലയിൽ ഇന്ത്യയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിയ്ക്കാൻ ഈ യുണിറ്റിലൂടെ ബാങ്കിന്  സാധ്യമാകും. വ്യക്തികള്‍, റീട്ടെയില്‍ ഇടപാടുകാര്‍, എച്ച്എന്‍ഐകള്‍ എന്നിവയൊഴികെയുളള വിദേശസ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍, വിദേശകറന്‍സിയിലുളള ധനകാര്യ ഇടപാടുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ബാങ്കിന് സാധിക്കും. 

 

ഗിഫ്റ്റ്‌ സിറ്റിയിലെ ഐ ബി യു വിലൂടെ ഫെഡറൽ ബാങ്കിന് നാട്ടിലെ കയറ്റുമതി സ്ഥാപനങ്ങളിൽ  നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്ന വിദേശ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ വിദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള സബ്‌സിഡിയറി ജോയിന്റ് വെഞ്ച്ര്‍ സ്ഥാപനങ്ങള്‍ എന്നിവരുമായും ഇടപാടുകൾ നടത്തുവാനാകും.  

 

ഇവ കൂടാതെ, ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള വിദേശകറന്‍സികളിലുളള കടപ്പത്രങ്ങള്‍ സ്വീകരിക്കാനും ബാങ്കിന് അനുമതിയുണ്ട്. ആഭ്യന്തര ഇടപാടുകാര്‍ക്ക് വിദേശനാണയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എക്‌സ്റ്റേണല്‍ കമേഴ്‌സ്യല്‍ ബോറോവിംഗ്‌സ് (ഇസിബി) മുഖാന്തിരം വായ്പ നല്‍കാനും സാധിക്കുമെന്ന് ബാങ്ക് അറിയിച്ചു.

Post your comments