Global block

bissplus@gmail.com

Global Menu

ദുബായ് ഗ്ലോബൽ വില്ലേജിൽ കല്യാണ്‍

കൊച്ചി: കല്യാണ്‍​ ​ജ്വല്ലെഴ്സിന്റെ ദുബായ് ഗ്ലോബൽ വില്ലേജിലെ താജ്മഹൽ തീമിലുള്ള ഷോറൂം നടിയും കല്യാണിന്റെ ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യര്‍  ഉദ്ഘാടനം ചെയ്തു.

കല്യാണ്‍​​ജ്വലേഴ്‌സ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡ് എന്‍.ആര്‍. വെങ്കട്ടരാമന്‍ ചടങ്ങിൽ സംബന്ധിച്ചു . ഗ്ലോബൽ വില്ലേജിന്റെ ​ഇരുപതാം  വാർഷിക ആഘോഷങ്ങൾ ഏപ്രിൽ 9 വരെ നീണ്ടുനില്‍ക്കും. ഗ്ലോബൽ വില്ലേജിലെ പ്രധാന കവാടത്തിനു സമീപമുള്ള  കല്യാണ്‍ ജ്വല്ലെഴ്സിന്റെ താജ്മഹൽ  മാതൃകയില്‍ പണിത ഷോറും പ്രധാന ആകർഷണമാണ്.

ആഭരണ പ്രേമികൾക്കായി ഏറ്റവും മികച്ച ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപയോക്താക്കളുടെ സ്നേഹവും പിന്തുണയും നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും കല്യാണ്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി .എസ്  വെങ്കിട്ടരാമൻ ഉദ്ഘാടനവേളയിൽ പറഞ്ഞു.

ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണുകളിലൂടെ സമ്മാനങ്ങള്‍​ ​നേടുന്നതി​നൊപ്പം സ്വര്‍ണനാണയങ്ങള്‍, വൗച്ചറുകള്‍, സമ്മാനക്കൂപ്പണുകള്‍എന്നിവയും ലഭിക്കും.

ഇതു വരെ ലഭ്യമാകാത്ത ആഭരണ ഷോപ്പിംഗ്‌ അനുഭവമാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്

​എന്ന് കല്യാണ്‍ അറിയിച്ചു. കല്യാണിനു നിലവിൽ ഇന്ത്യയിലും പടിഞ്ഞാറൻ ഏഷ്യയിലുമായി 86 ഷോറൂമുകളും,​ ​യു എ ഇ യിൽ പത്തും,​ ​കുവൈറ്റിൽ മൂന്നു ഷോറൂമുകളുമാണുള്ളത്.

Post your comments