Global block

bissplus@gmail.com

Global Menu

ആപ്പിൾ വാച്ച് ഇന്ത്യയിലെത്തി ​

​ന്യു ഡൽഹി: ​​കാത്തിരിപ്പുകൾക്ക് വിരാമമിട്ട്  'ആപ്പിള്‍ വാച്ച്'  ഇന്ത്യയിലുമെത്തി.​ ​കൈത്തണ്ടയിൽ അണിയാവുന്ന  ചെറിയ കമ്പ്യൂട്ടർ എന്ന് തന്നെ പറയാവുന്ന  ആപ്പിൾ വാച്ചിന്റെ വില തുടങ്ങുന്നത് 30,900 രൂപ മുതലാണ് .

ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് എഡിഷന്‍, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന്​ ​മോഡലുകളാണ്  ആപ്പിള്‍ വാച്ചിനുള്ളത്.  തുടക്കത്തിൽ യുഎസ്, ഫ്രാൻസ്, ജപ്പാൻ, യുകെ വിപണികളിൽ ലഭ്യമായ ആപ്പിൾ വാച്ചിനായുള്ള ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ വിപണിയിലുമെത്തിയത്.

38എംഎം .42 എംഎം സില്‍വര്‍ അലുമിനിയം കെയ്‌സ്, വൈറ്റ് സ്‌പോര്‍ട്ട് ബാന്‍ഡ് മോഡ​ലുകൾക്ക് യഥാക്രമം  30,900 രൂപ, 34,900രൂപ എന്നിങ്ങനെയാണ് വില​. ​38എംഎം,​ ​42എംഎ സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ മോഡലിന് 48,900 , 52,900 രൂപ വിലയാണുള്ളത്  .സമാനമായ ഗാഡ്ജറ്റുകളെ അപേക്ഷിച്ച് മികച്ച സ്‌ക്രീനാണ് തങ്ങളുടെ സ്മാര്‍ട്ട്‌വാച്ചിനുള്ളതെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 

ഇമെയില്‍, മ്യൂസിക് കണ്‍ട്രോള്‍, ഇന്‍സ്റ്റഗ്രാം, പെയ്‌മെന്റ് തുടങ്ങീ  ഫീച്ചറുകളോടൊപ്പം പതിനെട്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററി ബാക്കപ്പുമായാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് എത്തിയിരിക്കുന്നത്.

കമ്പനിയുടെ  ഔട്ട്‌ലെറ്റ് വഴിയോ  ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയോ വാച്ച് വാങ്ങാo.

 

​​​

Post your comments