Global block

bissplus@gmail.com

Global Menu

മലബാർ ഗോൾഡ്‌ നിർമ്മാണ പ്രവർത്തനങ്ങൾ ഗുജറാത്തിലും

വഡോദര: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പിന്റെ മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്‍ഡ്സ് തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഗുജറാത്തിലും ആരംഭിക്കുന്നു. ഗുജറാത്ത്, കേരളം, കൊൽക്കത്ത, മുംബൈ, ദുബായ് എന്നീവിടങ്ങളിലായി ആഭരണ നിർമ്മാണശാലകൾ ആരംഭിക്കുമെന്നും നിലവിൽ 7 മാനുഫാക്ട്റ്ററിംഗ് യൂണിറ്റുകളിൽ നിന്നായി ജുവല്ലറിയുടെ ചില്ലറ വ്യാപാരത്തിലൂടെ 26,000 കോടി രൂപ വാർഷിക വിൽപ്പനയായി ലഭിക്കുന്നുണ്ടെന്നും മലബാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായ ആഷെർ ഒ പറഞ്ഞു. വഡോദരയിൽ ബോളിവുഡ് താരം അനിൽ കപൂർ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത 141-മത് ഷോറൂമിന് പിന്നാലെ ഗുജറാത്തിലെ ടിയർ 2 നഗരങ്ങളിലും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും . അഹമ്മദാബാദിൽ പുതിയൊരു ഷോറൂം തുടങ്ങിയതിനു പിന്നാലെ ഗുജറാത്ത് വിപണി കയ്യടക്കുകയെന്ന ലക്ഷ്യവുമായി ഗുജറാത്തിലെ രാജ്കോട്ടിൽ മറ്റൊരു ഷോറൂം കൂടി ആരംഭി​ച്ചിട്ടുണ്ട്. ഗുജറാത്തിൽ ​ചുവ​ട് ഉറപ്പിക്കുന്നതിനും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപിക്കുന്നതിന്റെയും ഭാഗമായി ഗുജറാത്തിലെ സൂറത്തിൽ പുതിയ ഷോറൂം ആരംഭിക്കുന്നതിന് ​ടിയർ 2 നഗരങ്ങളുടെ രണ്ടാം ഘട്ടത്തിൽ പ്രാധാന്യം നല്കുമെന്നും ഗുജറാത്തിൽ ഗ്രൂപ്പിന് വൻ കച്ചവട സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു . ഗൾഫ് കൌണ്‍സിലിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ രാജ്യത്ത് ഉടനീളം 22 പുതിയ ഷോറൂമുകൾ തുറക്കുന്നതിനായി വരുന്ന സാമ്പത്തിക വർഷം 800 കോടി രൂപ നിക്ഷേപിക്കാൻ പദ്ധ​തിയിടുന്നതായും അദ്ദേഹം പറഞ്ഞു .

Post your comments